.... സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു....

ABOUT US


 എസ് വി എം ജി എല്‍ പി എസ് എടത്തോട്


നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹത്തിന്റെ പരിസമാപ്തിയായി 1984-ല്‍ ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവ:എല്‍ പി സ്കൂള്‍ ആരംഭിച്ചു. ഇതിനു മുന്നോടിയായ 1982-ല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു കമ്മറ്റി രൂപീകരിച്ചു. ഇവരുടെ പ്രവര്‍ത്തന ഫലമായി ഒരു ഏക്കര്‍ സ്ഥലം വാങ്ങാന്‍ സാധിച്ചു. വിദ്യാലയം തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ക്കൊണ്ടിരിക്കെ യശ്ശ: ശരീരനായ ശ്രീ ചെരിപ്പാടി കുഞ്ഞികണ്ണന്‍ നായര്‍ [മാലോംപട്ടേലര്‍] അദ്ദഹത്തിന്റെ അകാലത്തില്‍ ചരമമച‌ടഞ്ഞ മകള്‍ ശാന്തവേണുഗോപാലിന്റെ ഓര്‍മ്മക്കായി സ്കൂളിനാവിശ്യമായ കെട്ടിടവും ഫര്‍ണ്ണിച്ചറും നിര്‍മ്മിച്ചുനല്‍കി. വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് രൂപീകൃതമായി.എല്ലാ വര്‍ഷവും സ്കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ബാഗ്,കുട,യൂണിഫോം എന്നിവയും സൗജന്യമായി ഈ ട്രസ്റ്റ് നല്‍കി വരുന്നു. 1984-ല്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ.ടി.എം.ജേക്കബാണ് വിദ്യാലയത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.



         
        

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം അറിയിക്കൂ