Monday, 25 August 2014
Sunday, 24 August 2014
Wednesday, 6 August 2014
Friday, 1 August 2014
ചാന്ദ്രദിനം
മാനത്തമ്പിളിയമ്മാവാ
കള്ളച്ചിരിയതു മതിയാക്കൂ
ആംസ്ട്രോങ്ങെന്നൊരു ചങ്ങാതി
അപ്പോളോവില്‍ കേറീട്ട്
നിന്നെക്കാണാന്‍ വന്നപ്പോള്‍
കള്ളച്ചിരിയതു കണ്ടില്ലേ
മാനില്ല മുയലില്ല നിന്മടിയില്
കുമ്ടും കുഴിയും കൂരിരുട്ടും
കല്ലും മണ്ണും നിറഞ്ഞ നിന്നില്‍
വെള്ളിത്താലവും കണ്ടില്ല
പൂവില്ലവിടെ കിളിയില്ല
മിണ്ടിപ്പറയാനാളില്ല
വായുവില്ലവിടെ വെള്ളമില്ല
മാനത്ത് മഴവില്ല് പൂക്കാറില്ല
വായനാദിനം
പുതുവായിൽ നാരായണ പണിക്കരെപ്പറ്റി
ആലപ്പുഴ ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19
. അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി
പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു്
അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലുടനീളം സഞ്ചരിച്ച്
"വായിച്ചു വളരുക ചിന്തിച്ച് വിവെകം നെടുക" എന്ന് കുട്ടികളോടു് ആഹ്വാനം
ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം
സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ
തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി.
ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം
ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.
Subscribe to:
Posts (Atom)